Shivanasamudra Waterfall

വിനോദ സഞ്ചാരികളുടെ മനം കുളിർപ്പിക്കും ശിവനസമുദ്ര വെള്ളച്ചാട്ടം.

കര്‍ണ്ണാടകയിലെ ഗുണ്ടില്‍പേട്ടില്‍ നിന്ന് ശിവനസമുദ്ര വെള്ളച്ചാട്ടം ലക്ഷ്യം വെച്ച് യാത്ര തിരിച്ചു തിരക്കു കുറഞ്ഞതും സാമാന്യം തരക്കേടില്ലാത്തതുമായ റോഡാണ് ഗുണ്ടില്‍പേട്ടില്‍ നിന്ന് ചാമരാജ്നഗര്‍, കൊല്ലഗല്‍ വഴി ശിവനസമുദ്ര വെള്ളച്ചാട്ടത്തിലേക്കുള്ളത്.വിളഞ്ഞ നില്‍ക്കുന്ന കരിമ്പിന്‍റെയും ചോളത്തിന്‍റെയും വയലോലകള്‍.വിളവെടുത്ത ഭൂമിയില്‍ പുതിയ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പോടെ നുകംപൂട്ടിയ കാളകളുമായി കര്‍ഷകര്‍.ഒറ്റപ്പെട്ടതും തീരെ തിരക്ക് കുറഞ്ഞതുമായ ചെറിയ അങ്ങാടികള്‍.പേരറിയുന്നതിനേക്കാളും കൂടുതലായി പേരറിയാത്ത വൃക്ഷലതാതികള്‍….മിനുമിനുത്തറോഡില്‍ വണ്ടിക്കാളകളുടെ കാലടി ശബ്ദത്തിന് പ്രത്യേക ഭംഗി.ആ വണ്ടിയിലിരുന്ന് കോട്ടുവാ ഇടുന്ന വണ്ടിക്കാരന്‍ …ഇരുട്ട് പരക്കുവോളം പുതിയ കാഴ്ചകളുടെ ആനന്ദത്തിലായിരുന്നു ഞങ്ങൾ….. കൊല്ലഗലിലെ രാത്രിവിശ്രമത്തിന് ശേഷം രാവിലെ തന്നെ 20 km അകലത്തിലുള്ള ശിവനസമുദ്ര വെള്ളച്ചാട്ടത്തിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു .

പ്രാതലിന് കഴിച്ച സാമ്പാറില്‍ മുങ്ങിക്കുളിച്ച ഇഡ്ഢലിയുടെയും എരുമപ്പാലൊഴിച്ച ചായയുടെയും രുചി കാരണമായിരിക്കണം ആ ചെറുപട്ടണത്തോട് വല്ലാത്ത ഇഷ്ടം തോന്നി….

ഇപ്പോള്‍ പാതക്കിരുവശവും വിശാലമായ നെല്‍ പാടങ്ങളാണ് കൃഷിപ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യര്‍ക്ക് കൂട്ടായി യന്ത്രങ്ങളും മൃഗങ്ങളും.അതിനുമപ്പുറം കന്നഡികരുടെ സ്നേഹ പരിലാളനങ്ങളേറ്റ് കാവേരി ഒഴുകുന്നുണ്ടായിരിക്കും.

നദിക്കരയിലൊരിടത്ത് കണ്ട ഏതോ ഒരാചാരവും എടുത്ത് പറയേണ്ടതാണ്.മത വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒരുമിച്ച് കൂടിയത് ഞങ്ങളെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്…

ശിവന സമുദ്ര വെള്ളച്ചാട്ടം

കർണാടകയിലെ മാണ്ഡ്യജില്ലയുടേയുംചാമരാജനഗര ജില്ലയുടേയും അതിർത്തിയിലായി സ്ഥിതിചെയ്യുന്ന ശിവനസമുദ്ര വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ രണ്ടാമത്തെ വെള്ളച്ചാട്ടമാണ് …. ശിവനസമുദ്ര എന്ന കൊച്ചു പട്ടണം മാണ്ഡ്യജില്ലയിലാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ പതിനാറാമത്തെ വെള്ളച്ചാട്ടമാണ് ശിവനസമുദ്ര.

ഗഗനചുക്കിയെന്നും…..ഭാരാചുക്കിയെന്നും അറിയപ്പെടുന്ന രണ്ടു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് ശിവസമുദ്ര വെള്ളച്ചാട്ടം. കുടക് ജില്ലയിലെ തലക്കാവേരിയിൽ നിന്നും ഉദ്‌ഭവിച്ച് ഹസൻ, മൈസൂർ, മാണ്ഡ്യ വഴി ഒഴുക്കുന്ന പ്രസിദ്ധമായ കാവേരി നദീതടത്തിൽ ആണ് ശിവനസമുദ്ര സ്ഥിതി ചെയ്യുന്നു.

വെള്ളച്ചാട്ടത്തില്‍ നിന്ന് തിരിച്ചുപോരുന്ന വഴിക്കാണ് വട്ടവഞ്ചിയില്‍ കാവേരി ചുറ്റിയത്… യാത്രഅവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് തിരിക്കുമ്പോള്‍ കണ്ട്തീരാത്ത ലോകത്തിന്‍റെ വിശാലതയെപറ്റിയുള്ള ആതിയായിരുന്നു മനസ്സ് നിറയെ..

Courtesy : Sameer Junaina PT

Did you Like this,Please share
  • 38
  •  
  • 47
  •  
  •  
  •  
  •  
  •  
  •  
  •  
  •  
    85
    Shares

Related posts

Leave a Comment