നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ചാർജറിലെ ചില അടയാളങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും ശ്രെദ്ധിച്ചിട്ടുണ്ടോ? എന്താണ് അത് അർത്ഥമാക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്സ്, മെഷീൻസ്, ടോയ്സ് എന്നിവയിൽ ആണ്.

CE എന്നാൽ Conformite Europeenne എന്നതാണ് ഇതൊരു യൂറോപ്യൻ സ്റ്റാൻഡേർഡ് ആണ്. ഒരു പ്രോഡക്ട് നിർമ്മിക്കുന്ന സമയത്ത് അതായത് സേഫ്റ്റി എക്വിപ്മെന്റ്സ് പ്രൊട്ടക്ഷൻ ഇതൊക്കെ ഫോളോ ചെയ്താണ് നമ്മള് പ്രോഡക്ട് നിർമ്മിക്കുന്നത് എങ്കിൽ അങ്ങനെ ഉണ്ടാകുന്ന ആ പ്രൊഡക്ടിൽ CE എന്ന മാർക്ക് നമുക്ക് കാണാൻ സാധിക്കും.
ഈ സിംബൽ ഉള്ള പ്രോഡക്ടുകൾ അത് ഉണ്ടാക്കുന്ന രാജ്യത്തിന് വെളിയിലും വില്പന ചെയ്യാൻ സാധിക്കും. ഈ സിംബൽ ഉള്ള പ്രൊഡക്ടിന്റെ ഡ്യൂപ്ലിക്കേറ്റ് ഈ മാർക്കിങ് ഇല്ലാതെ വെളിയിൽ ഇറങ്ങിയാൽ നമുക്ക് അതിനുവേണ്ടി അപ്പീൽ ചെയ്യാൻ സാധിക്കും. മറ്റേതൊരു മാലിന്യത്തെയും പോലെ വലിച്ചെറിയരുതെന്ന് നിങ്ങളോട് ആവശ്യപ്പെടുന്ന ഒരു മുന്നറിയിപ്പാണ് ഡസ്റ്റ്ബിൻ മാർക്ക്.
ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഉപയോഗശൂന്യമായതിനുശേഷം ഇലക്ട്രോണിക് മാലിന്യങ്ങളായി കണക്കാക്കുന്നു. അവ വലിച്ചെറിയുന്നതിനുപകരം, വേസ്റ്റ് ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണ നിർദ്ദേശത്തിന് അനുസൃതമായി അവ റീസൈക്കിൾ ചെയ്യണം. ഉൽപ്പന്നം ഇൻഡോർ ഉപയോഗത്തിന് മാത്രമാണെന്നും വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നും ഹൌസ് ചിഹ്നം സൂചിപ്പിക്കുന്നു.
20 17 - 37Shares