‘ആരോഗ്യ സേതു’ ആപ്ലിക്കേഷന്റെ പ്രവർത്തനം എങ്ങനെ ?

ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോണുകൾക്കായുള്ള ആപ്പ് സ്റ്റോറിലും ആരോഗ്യ സേതു ലഭ്യമാണ്. ജനങ്ങളെല്ലാം അവരുടെ സ്മാർട്ട്ഫോണിൽ ആരോഗ്യ സേതു എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.  ആൻഡ്രോയിഡ് സ്മാർട് ഫോണുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോണുകൾക്കായുള്ള ആപ്പ് സ്റ്റോറിലും ആരോഗ്യ സേതു ട്രാക്കിങ് ആപ്ലിക്കേഷൻ ലഭ്യമാണ്. ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കുചെയ്യാൻ സഹായിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്യും. നിങ്ങൾ ഒരു കോവിഡ് 19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിർണ്ണയിക്കാനും ഇതു വഴി സാധിക്കും. ആപ്പിലെ ഡാറ്റ എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. ലൊക്കേഷൻ ഡാറ്റകൾ ഉപയോഗിച്ചാണ് നിങ്ങൾക്ക് ചുറ്റുമുള്ള പ്രദേശത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നത്. മാത്രമല്ല, നിങ്ങൾ രോഗബാധിതനായ വ്യക്തിയിൽ നിന്ന് ആറടി ദൂരെയാണോ ഉള്ളതെന്ന് നിർണ്ണയിക്കാൻ ബ്ലൂടൂത്തിന്റെ സേവനവും…