ചേരുവകള്‍ കടലമാവ് – 2 കപ്പ് അരിപൊടി – 2 ടേബിള്‍സ്പൂണ്‍ സവാള – 3 എണ്ണം ഇഞ്ചി – 2 ഇഞ്ച് കഷണം പച്ചമുളക് – 3 എണ്ണം കറിവേപ്പില – 2 ഇതള്‍ വെള്ളം – 1 കപ്പ് വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന് ഉപ്പ് – 1 ടീസ്പൂണ്‍ തയാറാക്കുന്ന വിധം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക. ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.
Tag: Easy food recipe
ചിക്കന്‍ ബിരിയാണി
ചേരുവകള്‍ കോഴിയിറച്ചി – 1 kg ബിരിയാണി അരി – 4 കപ്പ് ചൂടുവെള്ളം – 7 കപ്പ് നെയ്യ് – 3 ടേബിള്‍സ്പൂണ്‍ സവാള – 4 എണ്ണം ഇഞ്ചി – 1 ഇഞ്ച് കഷണം വെളുത്തുള്ളി – 8 അല്ലി പച്ചമുളക് – 4 എണ്ണം തക്കാളി – 2 എണ്ണം തൈര് – ½ കപ്പ് കശുവണ്ടി – 15 എണ്ണം ഉണക്ക മുന്തിരി – 15 എണ്ണം പഞ്ചസാര – 1 ടീസ്പൂണ്‍ മുളകുപൊടി – ½ ടേബിള്‍സ്പൂണ്‍ മല്ലിപൊടി – 3 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് ഗരംമസാല – ½ ടീസ്പൂണ്‍ കറുവാപട്ട – 3 കഷ്ണം ഗ്രാമ്പു – 10 എണ്ണം ഏലയ്ക്ക – 5 എണ്ണം കുരുമുളക് – 10 എണ്ണം മല്ലിയില –…
രുചിയേറും പെപ്പർ ചിക്കൻ
ചേരുവകള്‍ ചിക്കന്‍ – 1 kg കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ സവാള – 3 എണ്ണം തക്കാളി – 1 എണ്ണം ഇഞ്ചി – 2 ഇഞ്ച് കഷണം വെളുത്തുള്ളി – 6 അല്ലി കറിവേപ്പില – 2 ഇതള്‍ മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍ ഗരംമസാല – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ വെള്ളം – ½ കപ്പ് ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് ½ മണിക്കൂര്‍ വയ്ക്കുക. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.…