ചേരുവകള്‍ ചിക്കന്‍ – 1 kg കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ സവാള – 3 എണ്ണം തക്കാളി – 1 എണ്ണം ഇഞ്ചി – 2 ഇഞ്ച് കഷണം വെളുത്തുള്ളി – 6 അല്ലി കറിവേപ്പില – 2 ഇതള്‍ മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍ ഗരംമസാല – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ വെള്ളം – ½ കപ്പ് ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് ½ മണിക്കൂര്‍ വയ്ക്കുക. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.…